പ്രകൃതി സൌന്ദര്യം കൊണ്ട് സഞ്ചാരികള്‍ക്ക് വിസമയ കാഴ്ചകള്‍ സമ്മാനിക്കുന്ന ഇടുക്കി ജില്ലയിലെ ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് മഞ്ഞു മൂടിയ മലനിരകള്‍ കൊണ്ട് സമ്പന്നമായ കുട്ടിക്കാനം. കോട്ടയം- കുമളി റോഡില്‍ പീരുമേടിന് സമീപമായാണ് കുട്ടിക്കാനം.
കോട്ടയത്ത് നിന്നും യാത്ര ആരംഭിച്ചാൽ, മുണ്ടക്കയത്തുനിന്നാണ് ചുരം യാത്രയുടെ വിസ്മയകാഴ്ചകൾ ആരംഭിക്കുന്നത്. ബസ് പോലുള്ള ഉയരം കൂടിയ വാഹനങ്ങളിൽ ആണ് യാത്ര എങ്കിൽ ആ കാഴ്ചകൾക്ക് മനോഹാരിത കൂടും. മുണ്ടക്കയം ഭാഗങ്ങളിൽ റോഡിനിരുവശവും റബ്ബർ തോട്ടങ്ങളാണ് കാണപ്പെടുന്നത് ഇവിടുത്തെ കാലാവസ്ഥയും മണ്ണും റബ്ബർ കൃഷിക്ക് പണ്ടേ ഖ്യാതി നേടിയതാണ്. ഈ പ്രദേശം കഴിഞ്ഞാൽ പിന്നീടങ്ങോട്ട് തേയില തോട്ടങ്ങളുടെ വിസ്മയ കാഴ്ചകളുടെ തുടക്കമായി. തേയില തോട്ടങ്ങളുടെ നടുവിലൂടെ യുള്ള വളഞ്ഞു പുളഞ്ഞു കിടക്കുന്ന റോഡുകൾ, താഴേക്കു നോക്കിയാൽ മേഘങ്ങളെ തൊട്ട് മലനിരകൾ.
ചരിത്രം :
സമുദ്ര നിരപ്പില്‍ നിന്ന് ഏകദേശം 3,500 അടി ഉയരെയായി മേഘങ്ങള്‍ തൊട്ട് തലോടുന്ന മലനിരകളും കടുത്ത വേനല്‍ കാലത്തും ഒഴിയാത്ത കോടമഞ്ഞും കണ്ണെത്താദൂരത്തോളം പടര്‍ന്ന് കിടക്കുന്ന തെയില തോട്ടങ്ങളും അഴകേറ്റുന്ന കുട്ടിക്കാനത്തിന് ചരിത്രപരമായും ഏറെ പ്രാധാന്യമുണ്ട്. തിരുവതാംകൂര്‍ രാജ കുടുംബത്തിന്‍റെ വേനല്‍കാല കൊട്ടാരം കുട്ടിക്കാനത്തായിരുന്നു. ചരിത്രപ്രധാനമായ നിരവധി ചര്‍ച്ചകള്‍ക്കാണ് ഈ കൊട്ടാരം വേദിയായിട്ടുള്ളത്. കേരളത്തില്‍ തന്നെ ആദ്യമായി കാപ്പി കൃഷി ആരംഭിച്ച സ്ഥലങ്ങളില്‍ ഒന്ന് കുട്ടിക്കാനമായിരുന്നു.
ചങ്ങനാശേരി രാജകുടുംബത്തിന്‍റെ അധീനതയിലായിരുന്ന കുട്ടിക്കാനവും പീരുമേടും 1976ല്‍ തിരുവതാംകൂര്‍ ചങ്ങനാശേരിയെ കീഴടക്കിയതോടെയാണ് തിരുവതാംകൂര്‍ രാജവംശത്തിന്‍റെ നിയന്ത്രണത്തിലായത്. ഇതിന് ശേഷം ക്രൈസ്തവ സുവിശേഷകനായ ഹെന്‍റി ബേക്കറാണ് കുട്ടിക്കാനത്തിന്‍റെ സാധ്യതകള്‍ തിരിച്ചറിഞ്ഞ് ഇവിടെ ആദ്യമായി കാപ്പി കൃഷി ആരംഭിച്ചത്. എന്നാല്‍ ശ്രീമൂലം തിരുനാളിന്‍റെ ഭരണകാലത്ത് ഇവിടെ കാപ്പിക്ക് പകരം തെയില കൃഷി ചെയ്തു തുടങ്ങി ഇതു തന്നെയാണ് ഇവിടെ ഇപ്പോഴും നിലനില്‍ക്കുന്നത്.
തിരുവതാംകൂറിന്‍റെ ആദ്യ പൊതുമേഖലാ കമ്പനി നിലവില്‍ വന്നതും ഇവിടെയായിരുന്നു. കാനന പാതയിലൂടെ റോഡ് ഗതാഗത ദുഷ്കരമായിരുന്ന കാലത്ത് ഇതിന് പ്രതിവിധി എന്നോണം അവതരിപ്പിച്ച റോപ്പ് വേ സംവിധാനമായ ഏരിയല്‍ റോപ്പ് വേ ലിമിറ്റഡാണ് തിരുവതാംകൂര്‍ ഭരണകൂടം സ്ഥാപിച്ച ആദ്യ പൊതുമേഖലാ സ്ഥാനം. ബ്രിട്ടീഷ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇത് തയാറാക്കിയത്. എന്നാല്‍ ഈ കമ്പനി അധികകാലം നിലനിന്നില്ല.
പീന്നീട് കാലക്രമത്തില്‍ വിദ്യഭ്യാസ, ആരോഗ്യ സ്ഥാപനങ്ങള്‍ ഉള്‍പ്പടെയുള്ള ആധനിക സൌകര്യങ്ങളും ഇവിടെ വളര്‍ന്നു വന്നു. ഇതോടൊപ്പം സമൂഹത്തിലെ ഉന്നതരുടെ ഇഷ്ട വിനോദസഞ്ചാര കേന്ദ്രം എന്ന പെരുമ കുട്ടിക്കാനം എല്ലാ കാലത്തും നിലനിര്‍ത്തി പോരുകയും ചെയ്തു.
കാലാവസ്ഥ :
നവംബർ-ഡിസംബർ മാസങ്ങളാണ് കുട്ടിക്കാനം സന്ദർശിക്കാൻ പറ്റിയ സീസൺ. ശരാശരി താപനില 76 ഡിഗ്രി. ഔട്ട്‌ഡോറുകളിൽ കാലാവസ്ഥ മികച്ചതാണ്, വായു മിതമായ ഈർപ്പമുള്ളതാണ്. കുട്ടിക്കനം സന്ദർശിക്കാനുള്ള ഏറ്റവും നല്ല സമയമാണിത്, കൂടാതെ വിനോദസഞ്ചാരികളുടെ ഉയർന്ന സീസണും. ഈ സമയത്ത് രേഖപ്പെടുത്തിയ ശരാശരി മഴ 120.42 മില്ലിമീറ്ററാണ്.
Location : - Kerala, Idukki, Kuttikanam
കോട്ടയത്തുനിന്നും റോഡ്മാർഗം കുട്ടിക്കാനത്തു എത്തിച്ചേരാവുന്നതാണ്. ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ കോട്ടയത്താണുള്ളത്. ഏറ്റവും അടുത്ത എയർപോർട്ട് നെടുമ്പശ്ശേരി ആണ്.










ഇവിടെ നിന്ന് 500 മീറ്റർ ദൂരം മാത്രമേ ഉള്ളു വിവേകാനന്ദ പാറയിലെത്താൻ. ദൂരെ രണ്ടു പാറകൾ ഉയർന്നു നില്കുന്നത് കാണാം. ഒന്നിൽ വിവേകാനന്ദ സ്മൃതി മണ്ഡപവും ശ്രീപാദം ടെംപിളും, തൊട്ടടുത്ത ചെറിയ പാറയിൽ ഏകദേശം 133 അടി ഉയരത്തിൽ ഉള്ള തിരുവള്ളുവർ പ്രതിമയും. 5 മിനിറ്റ് യാത്രയിൽ ബോട്ട് വിവേകാനന്ദ റോക്ക് മെമ്മോറിയലിന്റെ ജെട്ടിയിൽ എത്തി. ഇവിടെ വെയിലിനു പൊള്ളുന്ന ചൂടുണ്ട്. പോരുന്നവഴിക്ക് കൂളിംഗ് ഗ്ലാസ് വാങ്ങിയതിന്റെ ഗുണം അപ്പോഴാണ് അറിഞ്ഞത്. വിവേകാനന്ദ സ്മൃതി മണ്ഡപത്തിന്റ പ്രവേശനകവാടത്തിലേക്കെത്താൻ വീണ്ടും ക്യു നിൽക്കേണ്ടിവന്നു. റോക്ക്ന്റെ സൈഡിൽ കടലിനോട് ചേർന്ന ഒരു പാസ്സേജിലൂടെയാണ് മുകളിലേക്കു പോകേണ്ടത്. അവിടെ നിന്നു നോക്കിയാൽ കടൽ കാഴ്ചകളും വാവാതുരേ ബീച്ചും മറ്റു തീരക്കാഴ്ചകളും കൂടാതെ ഭഗവതി അമ്മൻ ടെംബിൾ, ഫിഷിങ് ഹാർബർ, സൺറൈസ് പോയന്റ്, ഔർ ലേഡി ഓഫ് റാൻസോം കാത്തോലിക് ചർച് എന്നിവയും കാണാം. അങ്ങു ദൂരെ പശ്ചിമഘട്ടത്തിന്റെ ഭാഗമായ അഗസ്ത്യ പർവ്വതനിരകൾ ഉയർന്നു നിൽക്കുന്നു. അവിടെ നിന്ന് നമ്മുടെ ഭാരതഭൂമിയെപ്പറ്റി ചിന്തിക്കുമ്പോൾ ഒരു ചിത്രകാരൻ തന്റെ ചിത്രത്തെ അതിന്റെ നിർമാണാന്ത്യത്തിൽ തെല്ലു മാറിനിന്നു നോക്കിക്കാണുന്ന ഒരു പ്രതീതി. ഇവിടെ നിന്നു നമ്മുടെ നാടിനെ കുറിച്ചു ചിന്തിക്കുന്ന ഏതൊരാൾക്കും ഒരു ഉൾകാഴ്ചക്ക് വക നൽകുന്നൊരാന്തരീഷം. ക്യു കുറച്ചൊന്നു നീങ്ങി തുടങ്ങി. മുകളിലേക്ക് കുറെ പടികൾ കയറി പോകാനുണ്ട്. അവിടെ ഒരു സ്ഥലത്തു പാദരക്ഷകൾ സൂക്ഷിക്കുന്ന സ്ഥലമുണ്ട്. അവിടെ നിന്ന് ചെരുപ്പഴിച്ചപ്പോൾ കാല് ചുട്ടുപൊള്ളുന്ന ചൂട്. ചൂടിനെ അതിജീവിക്കാൻ നടപ്പാതകളിൽ വെള്ള പെയിന്റ് അടിച്ചിട്ടുണ്ട്. സമുദ്ര നിരപ്പിൽ നിന്ന് ഏകദേശം എഴുപത്തഞ്ച് അടിയോളം ഉയർന്നുനിൽകുന്നതും, ഏകദേശം പതിനേഴായിരം ചതുരസ്രമീറ്ററിൽ വ്യാപിച്ചുകിടക്കുന്നതുമായ വിവേകാനന്ദ റോക്കിന്റെ ഒരു വശത്തു ശ്രീപാദം ടെംപിളും അവിടെ നിന്ന് നോക്കിയാൽ നേരെ മുൻപിൽ മുകളിലായി സ്വാമി വിവേകാനന്ദ സ്മൃതി മണ്ഡപവും കാണാം. ടെംപിളിനടുത്തു ഡിസ്‌കൗണ്ട് റേറ്റിൽ പുസ്തകങ്ങൾ വിൽക്കുന്നുണ്ട്. ഞങ്ങൾ കുറച്ചു പുസ്തകങ്ങൾ വാങ്ങി. പിന്നെ സ്മൃതി മണ്ഡപത്തിലേക്ക് പടികൾ കയറി പോയി. ഹാളിനുള്ളിൽ ഇരുട്ട് നിറഞ്ഞിരിക്കുന്നു. ശരണമന്ത്രങ്ങളാൽ മുഖരിതമായ ഒരന്തരീഷം. ഇതിനുള്ളിൽ ധ്യാനഹാൾ ആറു മുറികൾ ഉണ്ടെന്നാണ് പറയപ്പെടുന്നത്. ഞങ്ങൾ സൈഡിൽ ഉള്ള പാസ്സേജിലൂടെ പടികൾ ഇറങ്ങി സ്മൃതി മണ്ഡപത്തിന്റെ പിൻഭാഗത്തെത്തി.








